ക​ട്ടി​പ്പാ​റ, പു​തു​പ്പാ​ടി, താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വോ​ട്ടിം​ഗ് തു​ട​ങ്ങാ​ൻ വൈ​കി
Saturday, April 27, 2024 4:50 AM IST
താ​മ​ര​ശേ​രി: വേ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന്‍റെ ത​ക​രാ​ർ മൂ​ലം ക​ട്ടി​പ്പാ​റ, പു​തു​പ്പാ​ടി, താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വോ​ട്ടിം​ഗ് തു​ട​ങ്ങാ​ൻ വൈ​കി. ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹൈ​സ്കൂ​ളി​ൽ ഒ​ന്നാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ടിം​ഗ് യ​ന്ത്രം കേ​ടാ​യ​തി​നെ തു​ട​ർ​ന്ന് രാ​വി​ലെ ഒ​രു മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് വോ​ട്ടിം​ഗ് തു​ട​ങ്ങി​യ​ത്.

ക​ട്ടി​പ്പാ​റ​യി​ൽ പൂ​ലോ​ട് മ​ദ്ര​സ​യി​ലെ ബൂ​ത്ത് 16 ലും ​യ​ന്ത്ര​ത്ത​ക​രാ​ർ മൂ​ലം വോ​ട്ടിം​ഗ് ഒ​രു മ​ണി​ക്കൂ​റോ​ളം താ​മ​സി​ച്ചു. പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ ചെ​മ്പ്രം​പ​റ്റ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ബൂ​ത്തി​ലും വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ചി​ഹ്നം തെ​ളി​യാ​ത്ത​തി​നാ​ൽ വോ​ട്ടിം​ഗ് തു​ട​ങ്ങാ​ൻ വൈ​കി.

പ​ര​പ്പ​ൻ പൊ​യി​ലി​ൽ രാ​രോ​ത്ത് ഗ​വ. ഹൈ​സ്കൂ​ളി​ൽ 38-ാം ന​ന്പ​ർ ബൂ​ത്തി​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന് വേ​ഗ​ത​യി​ല്ലാ​ത്ത​തി​നാ​ൽ പോ​ളിം​ഗ് ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. 1,300 വോ​ട്ട​ർ​മാ​രു​ള്ള ബൂ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞി​ട്ടും 490 പേ​ർ മാ​ത്ര​മാ​ണ് വോ​ട്ടു ചെ​യ്ത​ത്.

വൈ​കു​ന്നേ​ര​ത്തോ​ടെ വോ​ട്ടിം​ഗ് യ​ന്ത്രം വീ​ണ്ടും കേ​ടാ​യി. പു​തി​യ യ​ന്ത്ര​മെ​ത്തി​ച്ച് രാ​ത്രി പ​ത്തോ​ടെ​യാ​ണ് പോ​ളിം​ഗ് പൂ​ർ​ത്തി​യാ​യ​ത്.