വൃക്ഷത്തൈകൾ നട്ടു
1565531
Saturday, June 7, 2025 6:03 AM IST
വണ്ടൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേൾഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തിൽ വണ്ടൂർ കുറ്റിയിൽ ആശ്രയ സ്പെഷൽ സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു. വേൾഡ് മലയാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി അബ്ദുല്ലക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.ടി.എ. മുനീർ, ജോയിന്റ് സെക്രട്ടറി പി.ടി. സിദ്ധീഖ് , എക്സിക്യൂട്ടീവ് മെമ്പർ ഉമ്മർ തുറക്കൽ, ആശ്രയ സ്പെഷൽ സ്കൂൾ ചെയർമാൻ കെ.ടി. മുഹമ്മദ് , കെ. ടി. സലീം പന്നിക്കോടൻ ഇബ്റാഹിം, സി. സഫ്വാൻ തുടങ്ങിയവർ പങ്കെടുത്തു.