വനിതാലീഗ് മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു
1565526
Saturday, June 7, 2025 6:03 AM IST
പെരിന്തൽമണ്ണ: പെരുന്നാളിനോടനുബന്ധിച്ചു പാതായ്ക്കര പതിനഞ്ചാം വാർഡ് വനിതാ ലീഗ് പ്രവർത്തകർ നടത്തിയ വിവിധ പരിപാടികളുടെ ഭാഗമായി ഖായിദെ മില്ലത്ത് സ്മാരക മുസ്ലിംലീഗ് ഓഫീസിൽ മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു. 25ൽപരം മത്സരാർഥികൾ പങ്കെടുത്തു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ.കെ. നാസർ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് വാർഡ് പ്രസിഡന്റ് കെ.പി. ആസ്യ അധ്യക്ഷത വഹിച്ചു.
പെരിന്തൽമണ്ണ നഗരസഭ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ്, എസ്ടിയു സംസ്ഥാന സെക്രട്ടറി സി. അബ്ദുൾനാസർ, എസ്ടിയു മണ്ഡലം പ്രസിഡന്റ് തെക്കത്ത് ഉസ്മാൻ, ജഡ്ജിംഗ് പാനൽ അംഗം ഫിഫാൻ പാറയിൽ, മുനിസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ പച്ചീരി ജലാൽ, വനിതാ ലീഗ് ഭാരവാഹികളായ പച്ചീരി സുരയ്യ, റംലത്ത് പൊതിയിൽ, ആബിദ മേലേതിൽ തുടങ്ങിയവർ പ്രസംഗിച്ചു.
മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്കുള്ള സമ്മാനദാനം വനിതാ ലീഗ് മണ്ഡലം പ്രസിഡന്റും പുലാമന്തോൾ പഞ്ചായത്ത് അംഗവുമായ എം.കെ. മൈമൂന, സാജിത പുലാമന്തോൾ എന്നിവർ നിർവഹിച്ചു. പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനവും നൽകി.