പാലിയേറ്റീവ് ക്ലിനിക്കിലെ കിടപ്പുരോഗികൾക്ക് കൈത്താങ്ങ്
1565524
Saturday, June 7, 2025 5:50 AM IST
വണ്ടൂർ: വണ്ടൂർ പാലിയേറ്റീവ് ക്ലിനിക്കിലെ കിടപ്പിലായ രോഗികളുടെ മക്കൾക്ക് കൈത്താങ്ങ് പദ്ധതിയുമായി വണ്ടൂർ ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വോളണ്ടിയർമാർ. ക്ലിനിക്കിലെ അതി ദരിദ്രരായ 21 രോഗികളുടെ മക്കൾക്ക് പഠനോപകരണ കിറ്റുകൾ എൻ എസ്എസ് എത്തിച്ചു നൽകി. ക്ലിനിക്കിൽ വച്ചുനടന്ന ചടങ്ങ് പിടിഎ പ്രസിഡന്റ് ശരീഫ് തുറക്കൽ ഉദ്ഘാടനം ചെയ്തു.
അഭിലാഷ് നീലിത്തൊടിക അധ്യക്ഷത വഹിച്ചു. എൻഎസ്എസ് വണ്ടൂർ ക്ലസ്റ്റർ കൺവീനർ എ. ബെനസീർ, പാലിയേറ്റീവ് സെക്രട്ടറി എൻ. സാദത്തലി, ട്രഷറർ എം. സുബൈർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്റ്റെഫി പൂക്കോടൻ, പാലിയേറ്റീവ് ഭാരവാഹികളായ നൗഷാദ് പുളിക്കൽ, ഐ.വി. ഷമീർ, ഫിറോസ്, അധ്യാപകരായ ഹേമ രാമചന്ദ്രൻ, എൻഎസ്എസ് ലീഡർ വി. പി. നയന എന്നിവർ പ്രസംഗിച്ചു.