എ​ട​ക്ക​ര: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ന്ദ്ര​സേ​ന എ​ട​ക്ക​ര മേ​ഖ​ല​യി​ല്‍ റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി. വ​ഴി​ക്ക​ട​വ്, എ​ട​ക്ക​ര, പോ​ത്തു​ക​ല്‍ സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലാ​ണ് കേ​ന്ദ്ര സേ​ന റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്.

പോ​ലീ​സ്, സി​ആ​ര്‍​പി​എ​ഫ്, സി​ഐ​എ​സ്എ​ഫ് സേ​ന​ക​ള്‍ റൂ​ട്ട് മാ​ര്‍​ച്ചി​ല്‍ അ​ണി​നി​ര​ന്നു. വ​ഴി​ക്ക​ട​വ് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​വി. ധ​ന​ഞ്ജ​യ​ദാ​സ്, സി​ഐ​എ​സ്എ​ഫ് പ്ലാ​റ്റൂ​ണ്‍ ക​മാ​ന്‍​ഡ​ര്‍ പി.​എ. ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​രു​ത കാ​ഞ്ഞി​ര​ത്തി​ങ്ങ​ല്‍ മു​ത​ല്‍ ച​ക്ക​പ്പാ​ടം വ​രെ​യാ​ണ് റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്.

തു​ട​ര്‍​ന്ന് ഇ​തേ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ഴി​ക്ക​ട​വ്, നാ​രോ​ക്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലും എ​ട​ക്ക​ര ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഇ. ​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ലാ​സാ​ഗ​ര്‍ മു​ത​ല്‍ പാ​ല​ത്തി​ങ്ങ​ല്‍ വ​രെ​യും റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ധാ​ന ടൗ​ണു​ക​ളി​ലും പ്ര​ശ്‌​ന​ബാ​ധി​ത മേ​ഖ​ല​ക​ളി​ലും റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തും.

സി​ആ​ര്‍​പി​എ​ഫ്, സി​ഐ​എ​സ്എ​ഫ് എ​ന്നീ സേ​ന​ക​ളി​ലെ 90 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് നി​ല​മ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ക്യാ​മ്പ് ചെ​യ്തി​രി​ക്കു​ന്ന​ത്. പോ​ത്തു​ക​ല്‍ സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ എ​രു​മ​മു​ണ്ട, മു​ണ്ടേ​രി, ഉ​പ്പ​ട, ഞെ​ട്ടി​ക്കു​ളം എ​ന്നീ നാ​ലി​ട​ങ്ങ​ളി​ല്‍ ഇ​ന്ന് റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ക്കും.