നെ​ടു​മ​ങ്ങാ​ട് : നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത സി​ൽ​വ​ർ ജൂ​ബി​ലി ലോ ​കോ​ള​ജ് പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം കാ​ട്ടാ​ക്ക​ട​യ് ക്ക് സ​മീ​പ​മു​ള്ള ന​ക്രാം ചി​റ​യി​ൽ നാളെ ​രാ​വി​ലെ 10ന് ​ന​ട​ക്കും. നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ മെ​ത്രാ​ൻ ഡോ. ​വി​ൻ​സ​ന്‍റ് സാ​മു​വേ​ൽ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കും.

നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ വി​കാ​രി ജ​ന​റാ​ളും ലോ ​കോ​ള​ജ് ചെ​യ​ർ​മാ​നു​മാ​യ മോ​ൺ. ഡോ. ​വി​ൻ​സ​ന്‍റ് കെ. ​പീ​റ്റ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​ൽ​വ​ർ ജൂ​ബി​ലി ലോ ​കോ​ള​ജ് ഇ​പ്പോ​ൾ ആ​ര്യ​നാ​ടി​നു സ​മീ​പ​ത്തു​ള്ള ക്രി​സ്തു​ജ്യോ​തി മ​രി​യ ഗി​രി ആ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് പ്ര​വ​ർ​ത്തി​ ച്ച് വ​രു​ന്ന​ത്. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ കെ​ട്ടി​ട സ​മു​ച്ഛ​യ​മാ​ണ് ഒരുക്കുന്നത്.