കേരളത്തിൽ വിനാശകരമായ ഭരണം: പാലോട് രവി
1517409
Monday, February 24, 2025 6:10 AM IST
തിരുവനന്തപുരം: കേരളചരിത്രത്തിലെ ദയനീയവും വിനാശകരവുമായ ഭരണം നടത്തുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ഡിസിസി പ്രസിഡൻ്റ് പാലോട് രവി പറഞ്ഞു.
പട്ടിണി മാറ്റാൻ സമരം ചെയ്യുന്ന ആശാ വർക്കർമാരുൾപ്പെടെ രൂക്ഷമായ വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും പേരിൽ ദുരിതമനുഭവിക്കുന്നവർക്കു നേരെ കൊഞ്ഞനം കുത്തുന്ന ചലനമില്ലാത്ത ഗവൺമെന്റാണ് ഇതെന്നും പാലോട് രവി പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുല്ലൂർ വാർഡ് മഹാത്മാഗാസി കുടുംബസംഗമം കിടാരക്കുഴി ശ്രീദേവി കല്യാണ മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശരിധരൻ നാടാർ അധ്യക്ഷത വഹിച്ചു. എം. വിൻസന്റ് എം എൽഎ മുഖ്യപ്രഭാഷണം നടത്തി.