സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു
1517133
Sunday, February 23, 2025 11:41 PM IST
കഠിനംകുളം : സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചിറയ്ക്കൽ മണക്കാട്ടുവിളാകം വീട്ടിൽ എ.സലീം(40) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം . തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സലീമിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭാര്യ: ബുഷ്റ . മക്കൾ: അൽ അമീൻ, നീസ.