എൻജിനീയറിംഗ് വിദ്യാർഥി കുത്തേറ്റു മരിച്ചു; ജൂണിയർ വിദ്യാർഥി അറസ്റ്റിൽ
1517134
Sunday, February 23, 2025 11:41 PM IST
തിരുവനന്തപുരം: നഗരൂരിലെ സ്വകാര്യ എൻജിനീയറിംഗ് കോളജിലെ വിദ്യാർഥി കുത്തേറ്റു മരിച്ചു. സംഭവത്തിൽ ജൂണിയർ വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു. മിസോറാം സ്വദേശിയും കോളജിലെ നാലാംവർഷ എൻജിനിയറിംഗ് വിദ്യാർഥിയുമായ വി.എൽ. വാലന്റയിൻ(22) ആണ് മരിച്ചത്.
സംഭവത്തിൽ ഇതേ കോളജിലെ മൂന്നാം വർഷ വിദ്യാർഥി ലംസങ്ങ് സ്വാലയെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച്ച രാത്രി 11 ഓടെയാണ് കോളജിനു സമീപത്തു വച്ച് രണ്ടു വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്. മദ്യപിച്ചതിനെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുത്തേറ്റ വാലന്റയിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.