തിരയിൽപെട്ട് പരിക്കേറ്റു
1517421
Monday, February 24, 2025 6:24 AM IST
വിഴിഞ്ഞം: മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ തിരയിൽ പെട്ടു വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളിക്കു പരിക്കേറ്റു. അടിമലത്തുറ സെന്റ് ആന്റണീസ് കുരിശടിക്കു സമീപം ശിലുവടിമക്കാണ് (56) കാലിനു സാരമായ പരിക്കേറ്റത്.
ശിലുവടിമ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം മത്സ്യബന്ധനം കഴിഞ്ഞു മടങ്ങുന്നതിനിടയിൽ അടിമലത്തുറ തീരത്തു വച്ചായിരുന്നു അപകടമുണ്ടായത്. കാലിനു പൊട്ടൽ ഉള്ളതായി ഒപ്പമുള്ള മത്സ്യത്തൊഴിലാളികൾ പറഞ്ഞു.