ലക്ഷ്മിമംഗലം അവാർഡ് ഫോർ എക്സലൻസ് ബി. നിഖിലിന്
1517420
Monday, February 24, 2025 6:21 AM IST
നെടുമങ്ങാട് : ലക്ഷ്മിമംഗലം ദേവീ ക്ഷേത്രത്തിൽ തിരുവാതിര ഉത്സവത്തിന്റെ ഭാഗമായുള്ള ലക്ഷ്മിമംഗലം അവാർഡ് ഫോർ എക്സലൻസ് (25,000 രൂപ) ഖോ ഖോ വേൾഡ് കപ്പ് നേടിയ ഇന്ത്യൻ ടീം അംഗം ബി. നിഖിലിന്. മാർച്ച് നാലിനു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ പുരസ്കാരം സമ്മാനിക്കും.
ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജി. സ്റ്റീഫൻ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. മാർച്ച് രണ്ടു മുതൽ എട്ടുവരെ ആണ് തിരുവാതിര ഉത്സവം.