സിദ്ധാർഥ് അനുസ്മരണം
1517417
Monday, February 24, 2025 6:21 AM IST
നെടുമങ്ങാട്: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായിരിക്കെ റാഗിംഗിനിരയായി മരണപ്പെട്ട സിദ്ധാർഥിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നെടുമങ്ങാട് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
മുനിസിപ്പൽ മുൻ ചെയർമാൻ കെ. സോമശേഖരൻ നായർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സി. രാജലക്ഷ്മി, പഴകുറ്റി രവീന്ദ്രൻ, പുലിപ്പാറ യൂസഫ്, തോട്ടുമുക്ക് പ്രസന്നൻ, തോട്ടുമുക്ക് വിജയൻ, ഇല്യാസ് പത്താം കല്ല്,
വഞ്ചുവം ഷറഫ്, നെടുമങ്ങാട് എം നസീർ, നൗഷാദ് കായ്പ്പാടി, കൊല്ലംകാവ് സാജി, അസീസ് നെടുമങ്ങാട്, ടി. അർജുൻ, സലിം വാളിക്കോട്, വേങ്കോട് നാഗപ്പൻ, മാന്നൂർക്കോണം സജ്ജാദ്, നസീർ ആനാട്, അനിൽ കൊല്ലംകാവ് തുടങ്ങിയവർ സംസാരിച്ചു.