കിണറ്റില്‍വീണ പൂച്ചയെ രക്ഷപ്പെടുത്തി
1517020
Sunday, February 23, 2025 6:06 AM IST
വെള്ളറട: പെരുങ്കടവിള പഞ്ചായത്തിലെ പാല്‍ക്കുളങ്ങര വീട്ടില്‍ കെഎസ്ഇബി ഉദ്യേഗസ്ഥന് ജെ. ഷൈന്‍ദാസ്, കെഎസ്ആര്‍ടിസി ജീവനക്കാരി ശ്രീകുമാരി എന്നിവരുടെ വീട്ടുവളപ്പിലെ പതിനഞ്ചടി താഴ്ചയുള്ള കിണറില്‍ വീണ വളർത്തു പൂച്ചയെ ജീവനോടെ രക്ഷപ്പെടുത്തി.
നെയ്യാറ്റിന്‍കര ഫയര്‍ ഫോഴ്സ് ഓഫീസര്‍ നൗഷാദിന്റെ നേതൃത്വത്തിൽ റോബര്‍ട്ട്, അനൂപ് ഘോഷ്, ഷാജഹാന്, സന്തോഷ്, ഗോപകുമാര്‍ എന്നി ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്.