പരുത്തിക്കുഴിയില്‍ വാഹനാവശിഷ്ടങ്ങള്‍ കത്തിച്ചു
1517419
Monday, February 24, 2025 6:21 AM IST
പൂന്തുറ: പരുത്തിക്കുഴി പാലിയം ഐഷ മെമ്മോറിയില്‍ ആശുപത്രിയ്ക്കു പുറകുവശത്തായി തുറസായ ചുറ്റുമതിലുളള പറമ്പില്‍ കൂട്ടിയിട്ടിരുന്ന വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ കത്തിച്ചത് നാട്ടുകാര്‍ക്കിടയില്‍ പരിഭ്രാന്തിയ്ക്കിടയായി. ഞായറാഴ്ച രാവിലെ 10.15 ഓടുകൂടിയാണ് സ്ഥലം ഉടമ വേസ്റ്റിന് തീയിട്ടത്. തീ പടര്‍ന്നു കത്തിയതോടെ സമീപവാസികള്‍ വിവരം ചാക്ക ഫയര്‍ ഫോഴ്സില്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സ്റ്റേഷന് ഓഫീസര്‍ അരുണ്‍ മോഹന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കുകയും മറ്റപകടങ്ങള്‍ ഇല്ലെന്നുറപ്പാക്കാന്‍ ഉടമയോട് തീ അണയുന്നതു വരെ സ്ഥലത്തുണ്ടാകണെന്നു നിര്‍ദേശം നല്കി മടങ്ങുകയായിരുന്നു. തീ ഉയര്‍ന്നു കത്തിയതോടെ അന്തരീക്ഷം പൂര്‍ണമായും പുക കൊണ്ട് മൂടുകയായിരുന്നു.