വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റിന് എതിരേ അവിശ്വാസത്തിന് നോട്ടീസ്
1517422
Monday, February 24, 2025 6:24 AM IST
കോവളം: വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോൺഗ്രസ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കോവളം ബൈജുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ അതിയന്നൂർ ബ്ലോക് പഞ്ചായത്ത് സെക്രട്ടറിക്കാണ് ഇന്നലെ അവിശ്വാസപ്രമേയ നോട്ടീസ് സമർപ്പിച്ചത്.
പകുതി വില തട്ടിപ്പിൽ വെങ്ങാനൂർ പഞ്ചായത്തു പ്രസിഡന്റിനെതിരെ പരാതി ഉയർന്നിരുന്നു. പ്രസിഡന്റ്് ശ്രീകുമാർ ചെയർമാൻ ആയിട്ടുള്ള സുകൃതം ചാരിറ്റബിൾ ട്രസ്റ്റിന്റെ രസീത് നൽകിയാണ് ആളുകളിൽനിന്നും തുക കൈപറ്റിയിരിക്കുന്നതെന്നും തട്ടിപ്പു നടത്തിയ എൻജിഒ ഫെഡറേഷൻ ചെയർമാൻ ആനന്ദകുമാറുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമാണുള്ളതെന്നുമാണ് കോൺഗ്രസിന്റെ ആരോപണം.
മണ്ഡലം പ്രസിഡന്റ് ജിനുലാൽ, പഞ്ചായത്തു വികസനകാര്യ ചെയർമാൻ ജി. സുരേന്ദ്രൻ, പനയറകുന്ന് ജോയി, പനങ്ങോട് സുജിത്ത്, സെക്രട്ടറി ഇടുവ പ്രദീപ്, പെരിങ്ങമ്മല സന്തോഷ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.