നഗരത്തിലെ ഹോട്ടലിനു നേർക്ക് വ്യാജ ബോംബ് ഭീഷണി: ജീവനക്കാരനെ ചോദ്യം ചെയ്യുന്നു
1465568
Friday, November 1, 2024 2:38 AM IST
തിരുവനന്തപുരം: നഗരത്തിലെ ഒരു ഹോട്ടലിനു വ്യാജ ബോംബ് ഭീഷണി സന്ദേശം. പോലീസിന്റെയും ഡോഗ്- ബോംബ് സ്ക്വാഡുകളുടെയും പരിശോധനയിൽ വ്യാജ ബോംബ് സന്ദേശമാണെന്നു വ്യക്തമായി. ഇന്നലെ വൈകുന്നേരത്തോടെ ഹോട്ടലിലെ ജീവനക്കാരന്റെ ഇ മെയിലിലാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്.
വിമാനങ്ങൾക്കും ട്രെയിനുകൾക്കും നേരെ ഉയരുന്ന ബോംബ് ഭീഷണികൾക്ക് പിന്നാലെ തിരുവനന്തപുരത്തെ ഹോട്ടലിന് നേരെയും ബോംബ് ഭീഷണിസന്ദേശമെത്തിയതിനെ തുടർന്നാണ് വിശദ പരിശോധന നടത്തിയത്. ഹോട്ടൽ ജീവനക്കാരന്റെ ഇ- മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
പരിശോധനയിൽ വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇ മെയിൽ സന്ദേശമെത്തിയ ജീവനക്കാരനെ പോലീസ് ചോദ്യം ചെയ്തു. ഇ മെയിൽ സന്ദേശമെത്തിയ ജീവനക്കാരനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ടു മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചു.