ജേണൽ ഓഫ് ആൾട്ടർനേറ്റീവ് തെറാപ്പീസ് ഇൻ ഹെൽത്ത് ആൻഡ് മെഡിസിനിൽ ജേർണൽ പ്രസിദ്ധീകരിച്ചു
1465565
Friday, November 1, 2024 2:38 AM IST
തിരുവനന്തപുരം: ജേണൽ ഓഫ് ആൾട്ടർനേറ്റീവ് തെറാപ്പീസ് ഇൻ ഹെൽത്ത് ആൻഡ് മെഡിസിനിൽ ജേർണൽ പ്രസിദ്ധീകരിച്ചു. നിംസ് നാച്യുറോപ്പതി വിഭാഗം മേധാവി ഡോ. ലളിതാ അപ്പുക്കുട്ടൻ, നിംസ് സെന്റർ ഫോർ ജിനോമിക്സ് മേധാവിയും നിഷ് കന്യാകുമാരി അലൈഡ് ഹെൽത്ത് സയൻസ് വിഭാഗത്തിലെ ഡോ. അനീഷ് നായർ, ഡോ. ഹിമ തുടങ്ങിയവർ നടത്തിയ പഠനമാണ് ആരോഗ്യ മേഖലയ്ക്ക് മുതൽകൂട്ടായായത്.
സ്ഫെറോസൈറ്റോസിസ് എന്ന ജനിതകരോഗാവസ്ഥയിൽ രക്തത്തിലെ ചുവന്ന രക്തകണികകൾ സാധാരണ ആകൃതിയിൽനിന്ന് വ്യത്യസ്തമായി ഗോളാകൃതിയിലായിരിക്കും കാണുക. ഈ വ്യത്യാസം കാരണം, അവ എളുപ്പത്തിൽ തകരുകയും അതുമൂലം ശരീരത്തിന് ആവശ്യമായ ഓക്സിജൻ എത്തിച്ചേരാത്തതിനാൽ രക്തക്ഷയത്തിനു (അനീമിയ) കാരണമാകുകയും ചെയ്യുന്നു. ഗുരുതരാവസ്ഥയിൽ പ്ലീഹ നീക്കം ചെയ്യുക എന്നതാണ് ഇതിനു നിലവിൽ നൽകുന്ന ചികിത്സ.
ഹെറിഡിറ്ററി സ്പീറോസൈറ്റോസിസ് (എച്ച്എസ്) കണ്ടെത്തിയ ഒരു നവജാത ശിശുവിന് അഞ്ചുമാസം കൊണ്ട് നാലുത വണ പിആർബിസി (ചുവന്ന രക്തകണിക) ട്രാൻസ്ഫ്യൂഷൻ ചെയ്തിരുന്നു, തുടർ ചികിത്സക്ക് നിംസ് നാച്യുറോപ്പതി വിഭാഗത്തിൽ എത്തിച്ചിരുന്നു. ഡോ. ലളിത അപ്പുക്കുട്ടന്റെ ചികിത്സയുടെ ഫലമാവുകയും ചെയ്തു. രോഗിയുടെ ഹെമോഗ്ലോബിൻ (എച്ച്ബി) സാധാരണ നിലയിലേയ്ക്ക് ഉയരുകയും പിന്നീട് ഇതുവരെ ട്രാൻസ്ഫ്യൂഷൻ ആവശ്യമായി വരികയും ചെയ്തിട്ടില്ല.