തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡ് ഗാ​ന്ധി​ജി​യും ഖാ​ദി​യും സ്വാ​ത​ന്ത്ര്യ​സ​മ​ര​വും എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​ജ​യ​ന്തി ക്വി​സ് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ ഇ​ളം​ബ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി.​എ​സ്. സാ​ധി​ക, നി​ളാ റി​ജു എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി.

കോ​ട്ട​യം കോ​ത​ന​ല്ലൂ​ർ ഇ​മ്മാ​നു​വ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പി. ​കാ​ർ​ത്തി​ക, ശ​ര​ണ്‍ കെ​ന്ന​ടി എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും മ​ല​പ്പു​റം ജി​ല്ല മാ​റാ​ക്ക​ര വാ​ദ്വാൻ വാ​സു​ദേ​വ​ൻ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ് കൂ​ളി​ലെ പി. ​പ്ര​ബി​ൻ പ്ര​കാ​ശ്, സി. ​പ്രി​ൻ​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ ജി.​എ​സ്. പ്ര​ദീ​പ് മ​ത്സ​ര നി​യ​ന്ത്രി​ച്ചു.

ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും 10000, 7500, 5000 എ​ന്നി​ങ്ങ​നെ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡും ബോ​ർ​ഡ് സെ​ക്ര​ട്ട​റി ഡോ.​കെ.​എ. ര​തീ​ഷ് സ​മ്മാ​നി​ച്ചു.

ഖാ​ദി ബോ​ർ​ഡ് മെം​ബ​ർ സാ​ജ​ൻ തൊ​ടു​ക, ഫി​നാ​ൻ​ഷ്യ​ൽ അ​ഡ്വൈ​സ​ർ ഡി. ​സ​ദാ​ന​ന്ദ​ൻ, ഭ​ര​ണ​വി​ഭാ​ഗം ഡ​യ​റ​ക്ട​ർ കെ. ​ഷി​ബി, സീ​നി​യ​ർ സൂ​പ്ര​ണ്ട് എ. ​സു​നി​ൽ​കു​മാ​ർ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ.​വി. സ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.