നേമം സഹകരണ ബാങ്കില്‍ വിജിലന്‍സ് പരിശോധന
1465424
Thursday, October 31, 2024 7:09 AM IST
നേമം : നേമം സഹകരണ ബാങ്കില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. ഇന്നലെ രാവിലെയാണ് സംഘം ബാങ്കിലെത്തിയത്. ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുകയും, പരിശോധന സമയത്ത് ബാങ്കിലുണ്ടായിരുന്ന ഇടപാടുകാരുടെയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു. പരിശോധന മണിക്കൂറുകളോളം തുടര്‍ന്നു.
ചില രേഖകള്‍ വിജിലന്‍സ് സംഘം കൊണ്ടുപോവുകയും ചെയ്തു. മുന്നൂറോളം നിക്ഷേപകരുടെ പരാതിയിന്മേല് നേമം പോലീസ് നൂറോളം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.
നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ സഹകരണ വകുപ്പുമന്ത്രി വി.എന്‍. വാസവന് നിവേദനം നല്കി. ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ പദ്ധതി തയാറാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചതായി ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചെന്ന് സമര സമിതി നേതാക്കളായ ശാന്തിവിള മുജീബ് റഹ്മാനും കൈമനം സുരേഷും പറഞ്ഞു.