തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു​വി​ന്‍റെ പ​രാ​തി​യി​ൽ മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെ​തി​രെ കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ കോ​ട​തി മേ​ൽ​നോ​ട്ടം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ഇ​ന്ന് ഉ​ത്ത​ര​വു പ​റ​യും.

പോ​ലീ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മാ​ണെ​ന്നും പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്നും കോ​ട​തി​യും യ​ദു​വി​ന്‍റ അ​ഭി​ഭാ​ഷ​ക​നും കോ​ട​തി​ൽ വി​ല​യി​രു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കേ​സ് ശ​രി​യാ​യ ദി​ശ​യി​ൽ മു​ന്നോ​ട്ടു പോ​ക​ണ​മെ​ങ്കി​ൽ കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ടം അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് യ​ദു​വി​ന്‍റ ആ​വ​ശ്യം.

മാ​ത്ര​വു​മ​ല്ല മൂ​ന്നു​മാ​സം കൂ​ടു​ന്പോ​ൾ കേ​സ് അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടും കോ​ട​തി​യു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​ക​ണ​മെ​ന്നും യ​ദു​വി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ അ​ശോ​ക് പി. ​നാ​യ​ർ വാ​ദി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.