സാമൂഹ്യശാസ്ത്രമേളയില് ആതിഥേയ വിദ്യാലയത്തിന് മികവ്
1465408
Thursday, October 31, 2024 7:00 AM IST
നെയ്യാറ്റിന്‍കര: റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് ആതിഥേയത്വം വഹിച്ച നെല്ലിമൂട് ന്യൂ എച്ച് എച്ച്എസ് സാമൂഹ്യശാസ്ത്ര മേളയില്‍ മികവാര്‍ന്ന പ്രകടനത്തോടെ ഒന്നാമതെത്തി. 37 പോയിന്റ് നേടിയ നെല്ലിമൂട് ന്യൂ എച്ച്എസ്എസിനൊപ്പം അതേ പോയിന്റ് കരസ്ഥമാക്കിയ കടുവയില്‍ കെടിസിടിഇഎം ഹയര്‍സെക്കന്‍ഡറി സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. വാശിയേറിയ പോരാട്ടത്തില്‍ പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ് കൂള്‍ തൊട്ടുപിറകിലുണ്ട്.
ശാസ്ത്രമേളയില്‍ 57 പോയിന്റോടെ കടുവയില്‍ കെടിസിടിഇഎം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനം നേടി. മാറനല്ലൂര്‍ ഡിവിഎം എന്‍എന്‍എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 37 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ഗണിത ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ മാറനല്ലൂര്‍ ഡിവിഎം എന്‍എന്‍എം ഹയര്‍സെക്കന്‍ഡറി സ് കൂള്‍ 97 പോയിന്റ് സ്വന്തമാക്കി. ഭരതന്നൂര്‍ ഗവ. എച്ച്എസ്എസ് 93 പോയിന്റോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
പ്രവൃത്തി പരിചയ മേളയില്‍ ആറ്റിങ്ങല്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 251 പോയിന്റോടെ തിളക്കമാര്‍ന്ന നേട്ടത്തിനര്‍ഹരായി. വര്‍ക്കല ജിഎം എച്ച്എസ്എസ് ആണ് രണ്ടാം സ്ഥാനത്ത്- 161 പോയിന്റ്.
ഐടി മേളയില്‍ നിര്‍മല ഭവന് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 45 പോയിന്റോടെ ഒന്നാം സ്ഥാനവും നെയ്യാറ്റിന്‍കര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 35 പോയിന്റോടെ രണ്ടാം സ്ഥാനവും നേടി.
ഏറ്റവും കൂടുതല്‍ എ ഗ്രേഡ് (173) ലഭിച്ചത് കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ലയ്ക്കും കൂടുതല്‍ ഇനങ്ങളില്‍ ഒന്നാം സമ്മാനം (20) നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ഉപജില്ലയ്ക്കുമാണ്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് നേടിയ ആറ്റിങ്ങലിന് 19 ഇനങ്ങളിലേ ഒന്നാം സമ്മാനമുള്ളു. കൂടുതല്‍ ബി ഗ്രേഡുകള്‍ കണിയാപുരം വിദ്യാഭ്യാസ ഉപജില്ല നേടിയപ്പോള്‍ സി ഗ്രേഡുകള്‍ കൂടുതല്‍ സ്വന്തമാക്കിയ വിദ്യാഭ്യാസ ഉപജില്ലകള്‍ തിരുവനന്തപുരം നോര്‍ത്തും പാറശാലയുമാണ്.
2018നുശേഷം വീണ്ടും ശാസ്ത്രോത്സവത്തിന്റെ വേദിയായി നിയോഗിക്കപ്പെട്ട നെല്ലിമൂട് ന്യൂ എച്ച്എസ്എസില്‍ വലിയ പരാതികളില്ലാതെ മൂന്നുദിവസത്തെ മേള പരിസമാപ്തി കുറിച്ചതിന്റെ ആശ്വാസത്തിലാണ് സ് കൂള്‍ അധികൃതരും സംഘാടകരും.