ഗവ. പ്രസ് എംപ്ലോയീസ് സഹകരണ സംഘത്തിലെ ക്രമക്കേട് അന്വേഷിക്കണം: ഐഎൻടിയുസി
1465557
Friday, November 1, 2024 2:38 AM IST
തിരുവനന്തപുരം: കേരള ഗവ. പ്രസ് എംപ്ലോയീസ് സഹകരണ സംഘത്തിലെ നിക്ഷേപത്തിന് പലിശ നിരക്ക് ഉയർത്താതെ വായ്പകള്‍ക്ക് മാത്രം ഒരു ശതമാനം പലിശ വർധിപ്പിച്ച ഭരണസമിതിയുടെ ക്രമരഹിതമായ നടപടിക്കെതിരെ ഗവ. പ്രസിലെ തൊഴിലാളികളായ സഹകാരികൾ പ്രതിഷേധിച്ചു.
വിവിധ ആവശ്യങ്ങളുന്നയിച്ചു നടത്തിയ പ്രക്ഷോഭ സമരം ഐഎൻടിയുസി ജില്ലാ പ്രസിഡന്റും ഗവ. പ്രസ് എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റുമായ വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. സിന്ധു അധ്യക്ഷത വഹിച്ചു. വഞ്ചിയൂർ രാധാകൃഷ്ണൻ, യൂണിയൻ സംസ്ഥാന സെക്രട്ടറിമാരായ കരമന അനിൽകുമാർ, അജിത് ലാൽ, അനീഷ് കൃഷ്ണ, സംസ്ഥാന ജോയിന്റ് സെക്രട്ടറി വൈ. സന്തോഷ്, ഷാജി പോൾ, യൂണിറ്റ് സെക്രട്ടറിമാരായ ടി. ജോയി, എ.എൻ. സജീദ്, സത്യരാജ് എന്നിവർ പ്രസംഗിച്ചു.