കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന മദ്യശേഖരം കണ്ടെത്തി
1459673
Tuesday, October 8, 2024 6:59 AM IST
കാട്ടാക്കട: കച്ചവടത്തിനായി സൂക്ഷിച്ചുവച്ചിരുന്ന മദ്യ ശേഖരം കണ്ടെത്തി. അമ്പൂരി ഭാഗത്തു നടത്തിയ പരിശോധനയിലാണ് വൻതോതിൽ മദ്യം സൂക്ഷിച്ചുവച്ച് കച്ചവടം നടത്തിയ ജോർജ് (65 ) എന്നയാളെ എക് സൈസ് അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്നും 70 ലിറ്റർ (140 ബോട്ടിൽ) ഇന്ത്യൻ നിർമിത വിദേശ മദ്യം പിടിച്ചെടുത്തു. മദ്യക്കച്ചവടത്തിനായി ഉപയോഗിച്ച ബൈക്കും വീട്ടിൽ മദ്യം സൂക്ഷിച്ചു വച്ചിരുന്ന സ്കൂട്ടറും മൊബൈൽ ഫോണും എക് സൈസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.