ബാലസുബ്രഹ്മണ്യനെ വീരശൃംഖല നൽകി ആദരിക്കുന്നു
1459311
Sunday, October 6, 2024 6:00 AM IST
തിരുവനന്തപുരം: 20 വർഷമായി കഴക്കൂട്ടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അർജുന സൊസൈറ്റി ഒഫ് ക്ലാസിക്കൽ ആർട്സ് സ്ഥാപകൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യനെ വീരശൃംഖല നൽകി ആദരിക്കുന്ന ചടങ്ങ് 19,20 തീയതികളിൽ കഴക്കൂട്ടം അമ്മൻകോവിൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 19ന് രാവിലെ 10.30ന് മേയർ ആര്യ രാജേന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
നടനും സംവിധായകനുമായ രാജസേനൻ, ഭീമ ജുവലറി ചെയർമാൻ ഡോ.ബി.ഗോവിന്ദൻ,ഹരികുമാർ തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്ക്ക് 12ന് ദമയന്തി മോഹിനി ലളിതമാർ കഥകളിയിൽ എന്ന വിഷയത്തിൽ സെമിനാർ നടക്കും.
തുടർന്ന് ചാക്യാർകൂത്ത്,ഭരതനാട്യ കച്ചേരി എന്നിവയും നടക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. വി.കെ.പ്രശാന്ത് എംഎൽഎ മുഖ്യാതിഥിയാവും.
വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കലാമണ്ഡലം ബാലസുബ്രഹ്മണ്യന് വീരശൃംഖല സമർപ്പിക്കും. കടകംപള്ളി സരേന്ദ്രൻ എംഎൽഎ മുഖ്യാതിഥിയാവും. ബിജെപി നേതാവ് വി.മുരളീധരൻ അനുഗ്രഹ പ്രഭാഷണം നടത്തും.
ഡോ.ജോർജ് ഓണക്കൂർ,മാ ർഗി സെക്രട്ടറി എസ്.ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുക്കും. 6.45ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ പുറപ്പാടും മേളപ്പദവും അരങ്ങേറുമെന്നും സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.