വലിയതുറ: കടലില്‍ കുളിക്കാന്‍ ഇറങ്ങുന്നതിനിടെ പാറയില്‍ നിന്നും കാല് വഴുതി കടലില്‍ വീണ് 13 കാരന് മരിച്ചു. വലിയതുറ കൊച്ചുതോപ്പ് സ്വദേശി സജുവിന്റെ മകന് അനോഷ് (13) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടുകൂടിയായിരുന്നു അപകടം.
പാറയുടെ പുറത്ത് ചവിട്ടി ഇറങ്ങുന്നതിനിടെ കാല് വഴുതി താഴ്ചയിലേയ്ക്ക് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കരയ്ക്കെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. വലിയതുറ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.