മുട്ടട: മുട്ടട ഹോളിക്രോസ് ദേവാലയത്തിൽ വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ.പോൾ പഴങ്ങാട്ട് തിരുനാൾ കൊടിയേറ്റി.
18,19,20 തീയതികളിൽ വൈകുന്നേരം 6:15 ന് ഫാ.ജിനു പള്ളിപ്പാട്ട് നയിക്കുന്ന നവീകരണ ധ്യാനം ഉണ്ടാകും. 22ന് രാവിലെ 10ന് ആഘോഷമായ തിരുനാൾ ദിവ്യബലിയും നവീകരിച്ച ദേവാലയത്തിന്റെ പ്രതിഷ്ഠാ കർമങ്ങളും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയുടെ കാർമികത്വത്തിൽ നടക്കും.