രണ്ട് പേരെ കുത്തിവീഴ്ത്തി തമിഴ്നാട് സ്വദേശി രക്ഷപ്പെട്ടു
1452215
Tuesday, September 10, 2024 6:21 AM IST
തിരുവനന്തപുരം: നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടന്നയാൾ രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ചു. തെങ്കാശി സ്വദേശി കുമാർ, ഫോർട്ട് ആശുപത്രിക്ക് സമീപം ചെരുപ്പുകൾ നന്നാക്കുന്ന ശ്രീകണ്ഠേശ്വരം സ്വദേശി വിമൽ എന്നിവർക്കാണ് വയറ്റിൽ കുത്തേറ്റത്. ഇവരെ ആക്രമിച്ച തമിഴ്നാട് സ്വദേശി പാൽമുത്തു എന്നയാളെ കണ്ടത്തനായില്ല.
വിമലിന്റെ നില ഗുരുതരമാണ്. വിമലിനു മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. പവർഹൗസ് റോഡിൽ വച്ചാണ് മുത്തു ആദ്യം കുമാറിനെ കുത്തി വീഴ്ത്തിയത്. തുടർന്ന് ഇവിടെ നിന്ന് ഫോർട്ട് താലൂക്ക് ആശുപത്രിക്ക് സമീപം എത്തി വിമലിനെ കുത്തുകയായിരുന്നു.