ആര്യനാട്: ഇറവൂർ മൂർത്തിയാർമഠം ശിവപ്രഭ ആശ്രമം ക്ഷേത്രത്തിൽ തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ പൂട്ട് തകർത്ത് 15,000 രൂപ മോഷ്ടിച്ചു. കൂടാതെ 7 ഉപദേവത പ്രതിഷ്ഠകളുടെയും മുന്നിലെ കാണിക്കവഞ്ചിയിൽ നിന്നും പണം കവർന്നു.
കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് മോഷണം നടന്നത്.ക്ഷേത്രത്തിന് സമീപത്തെ ഇറവൂർ കിഴക്കേക്കര മായാസദനത്തിൽ അനിൽ കുമാറിന്റെ റബർ ഷീറ്റ് ഉണക്കുന്ന പുകപ്പുരയിൽ നിന്ന് 26 റബർ ഷീറ്റുകൾ മോഷണം പോയി. കൂടാതെ വലിയകളം സ്വദേശി വിപിന്റെ വീടിനു പിൻവശത്ത് നിന്ന് 50 റബർ ഷീറ്റുകളും കവർന്നു.