വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
1443741
Saturday, August 10, 2024 10:16 PM IST
തുന്പ: വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പള്ളിത്തുറ തുമ്പ കടൽ പുറമ്പോക്കിൽ സെബാസ്റ്റ്യൻ ആൽബി (42)ന്റെ മൃതദേഹമാണ് കൊച്ചുവേളിക്ക് സമീപം കണ്ടെത്തിയത് . ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.
തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. തുമ്പ സ്വദേശികളായ കുഞ്ഞുമോൻ, രാജു, മരിയാദാസ്, ഐസക്, വിനോദ് എന്നിവർ കടലിന്റെ ഉൾഭാഗത്തേക്കു നീന്തി രക്ഷപ്പെട്ടു. അഞ്ചുദിവസമായി തീരദേശ പോലീസും വിഴിഞ്ഞത്തുനിന്ന് കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തി വരികയായിരുന്നു. കഴക്കൂട്ടം പോലീസ് ഇൻക്വസ്റ്റ് നടത്തി.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: അലീന അനില .