ഡിജിപി ടി.കെ. വിനോദ് കുമാറിന് യാത്രയയപ്പ് നൽകി
1443697
Saturday, August 10, 2024 6:34 AM IST
തിരുവനന്തപുരം: സ്വയം വിരമിച്ച ഡിജിപി ടി.കെ. വിനോദ് കുമാറിന് പോലീസ് യാത്രയയപ്പ് നൽകി. ഇന്നലെ രാവിലെ പേരൂർക്കട എസ്എപി ക്യാന്പിൽ നടന്ന വിടവാങ്ങൽ പരേഡിൽ വിവിധ ബറ്റാലിയനുകൾ അണിനിരന്നു. 32 വർഷത്തെ സേവനത്തിനു ശേഷം സേനയിൽനിന്ന് സ്വയം വിരമിക്കുന്നതിൽ സങ്കടമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും അടക്കം ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർബേഷ് സാഹിബിന്റെ നേതൃത്വത്തിൽ പോലീസ് ആസ്ഥാനത്ത് വിനോദ് കുമാറിന് യാത്രയയപ്പ് നൽകി. തുടർന്ന് ഐപിഎസ് അസോസിയേഷന്റെ യാത്രയയപ്പ് ചടങ്ങുമുണ്ടായിരുന്നു.
അമേരിക്കയിലെ നോർത്ത് കരോളിന സർവകലാശാലയിൽ സോഷ്യോളജി ആൻഡ് ക്രിമിനോളജി പ്രഫസറാകാനാണ് അദ്ദേഹം സ്വയം വിരമിച്ചത്. വിജിലൻസ് ഡയറക്ടറായ വിനോദ്കുമാർ നാളെ സ്ഥാനമൊഴിയും.