തിരുവനന്തപുരം: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ 1.82 കോ​ടി രൂ​പ​യു​ടെ (1,82,230,00 രൂ​പ) കൃ​ഷി​നാ​ശം. മെ​യ് 22 മു​ത​ല്‍ 24 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്.

66.89 ഹെ​ക്ട​ര്‍ കൃ​ഷി​ഭൂ​മി​യി​ല്‍ മ​ഴ നാ​ശം വി​ത​ച്ചു. 720 ക​ര്‍​ഷ​ക​ര്‍​ക്കാ​ണ് മ​ഴ മൂ​ലം ന​ഷ്ട​മു​ണ്ടാ​യ​ത്. 13,700 കു​ല​യ്ക്കാ​ത്ത വാ​ഴ​ക​ളും 2,0482 കു​ല​ച്ച​വ​യും മ​ഴ​യി​ല്‍ ന​ശി​ച്ചു. ഇ​തോ​ടെ മെ​യ് മാ​സം മാ​ത്രം ഉ​ണ്ടാ​യ ആ​കെ കൃ​ഷി​നാ​ശം 13 കോ​ടി പി​ന്നി​ട്ടു.

ഏ​പ്രി​ല്‍ 30 മു​ത​ല്‍ മെ​യ് 21 വ​രെ 11.33 കോ​ടി​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് ക​ണ​ക്കാ​ക്കി​യ​ത്.

ജില്ലയിൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​ട​രു​ന്നു

തിരുവനന്തപുരം: ശ​ക്ത​മാ​യ മ​ഴ​യെ​തു​ട​ര്‍​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര, തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്കു​ക​ളി​ലാ​യി ആ​രം​ഭി​ച്ച ആ​കെ മൂ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 13 കു​ടും​ബ​ങ്ങ​ള്‍ ക​ഴി​യു​ന്നു. പൊ​ഴി​യൂ​ര്‍ യു​പി സ്‌​കൂ​ളി​ലെ ക്യാ​മ്പി​ല്‍ നാ​ല് കു​ടും​ബ​ങ്ങ​ളും (ആ​കെ 4 പേ​ര്‍) കോ​ട്ടു​കാ​ല്‍ സെ​ന്റ് ജോ​സ​ഫ് സ്‌​കൂ​ളി​ലെ ക്യാ​മ്പി​ല്‍ അ​ഞ്ച് കു​ടും​ബ​ങ്ങ​ളും (ആ​കെ 14 പേ​ര്‍) ക​ഴി​യു​ന്നു.

തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്കി​ലെ വ​ലി​യ​തു​റ​യി​ല്‍ ആ​രം​ഭി​ച്ച ക്യാ​മ്പി​ല്‍ നാ​ല് കു​ടും​ബ​ങ്ങ​ള്‍ (ആ​കെ 11 പേ​ര്‍) ക​ഴി​യു​ന്നു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ത്തി​നി​ടെ (മെ​യ് 22 മു​ത​ല്‍ 25 വ​രെ ) ജി​ല്ല​യി​ല്‍ 41 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും 4 വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.