കാര്‍ തടഞ്ഞ് ദമ്പതികളെ ആക്രമിച്ച സംഘം പിടിയില്‍
1416947
Wednesday, April 17, 2024 6:14 AM IST
പേരൂര്‍ക്കട: കാര്‍ തടഞ്ഞുനിര്‍ത്തി ദമ്പതികളെ ആക്രമിച്ച സംഘത്തെ പേരൂര്‍ക്കട പോലീസ് പിടികൂടി. വട്ടിയൂര്‍ക്കാവ് തുരുത്തുമ്മൂല മാമ്പഴക്കുന്ന് ചെറുപാലോട് ക്ഷേത്രത്തിനു സമീപം തെക്കുംകര പുത്തന്‍വീട്ടില്‍ മഹേഷ് (21), കരകുളം കിഴക്കേല ചെക്കക്കോണം തോപ്പില്വിള പുത്തന്‍വീട്ടില്‍ അരവിന്ദ് (20) എന്നിവരാണ് പിടിയിലായത്. ഈമാസം 15നാണ് കേസിന്നാസ്പദമായ സംഭവം.
തിരുവനന്തപുരം സ്വദേശി രാജേഷും ഭാര്യയുമാണ് ആക്രമണത്തിന് ഇരയായത്. പേരൂര്‍ക്കട ജംഗ്ഷനു സമീപത്തെ ഒരു ടെക്സ്റ്റൈല്‍സിന് മുന്നിലെത്തിയപ്പോള്‍ വാഹനം തടഞ്ഞുനിര്‍ത്തിയ ശേഷം പ്രതികള്‍ രാജേഷിനെയും ഭാര്യയെയും ചവിട്ടിപ്പരിക്കേല്പ്പിക്കുകയായിരുന്നു.
മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. ദമ്പതികള്‍ നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.