യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ
1416576
Tuesday, April 16, 2024 12:11 AM IST
തിരുവനന്തപുരം: മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗവ. ദന്തൽ കോളജിന് സമീപത്തുവച്ച് സ്ഥലത്തെ ജോലിക്കാരനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.
പാർക്കിംഗ് ഏരിയയിൽ ഓട്ടോറിക്ഷകൾ പാർക്കു ചെയ്യുന്ന സ്ഥലത്ത് കഴിഞ്ഞദിവസം രാത്രി മോട്ടോർസൈക്കിൾ പാർക്ക് ചെയ്തത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്കു കാരണം.
സംഭവത്തിൽ മെഡിക്കൽ കോളജ് കിഴങ്ങുവിള സ്വദേശി സുരേഷ് (47) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ രണ്ടുപോർക്ക് പരിക്കേറ്റു. പാർക്കിംഗ് സ്ഥലത്തെ ജീവനക്കാരനും അദ്ദേഹത്തിന്റെ സുഹൃത്തിനുമാണ് വെട്ടേറ്റത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.