മഹേശ്വരം ക്ഷേത്രത്തില്‍ ആഞ്ജനേയ വൈകുണ്ഠ ദേവലോക സമര്‍പ്പണം
1415775
Thursday, April 11, 2024 6:20 AM IST
പാറശാല: ലോക റെക്കോര്‍ഡുകളില്‍ ഇടം നേടിയ ശിവലിംഗ രൂപത്തിലൂടെ പ്രശസ്തിയാര്‍ജിച്ച തിരുവനന്തപുരം ചെങ്കല്‍ ദക്ഷിണ കൈലാസം മഹേശ്വരം ശ്രീ ശിവ പാര്‍വതി ക്ഷേത്രത്തില്‍ 111 അടി ഉയരത്തില്‍ ഉള്ള മഹാശിവലിംഗത്തിന്റെ നിര്‍മാണത്തിന് ശേഷം പുതുതായി പണികഴിപ്പിച്ച ‘ആഞ്ജനേയ വൈകുണ്ഠ ദേവലോക സമര്‍പ്പണം' 14ന് വിഷുദിനത്തില്‍ രാവിലെ 7:30 നും 8:00നും ഇടയ്ക്ക് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി നിർവഹിക്കും.
2019 നവംബര്‍ ഒന്നിന് ശിലാസ്ഥാപനം നടത്തി പണികള്‍ ആരംഭിച്ച വൈകുണ്ഠത്തിന്റെ മുകളില്‍ 80 അടി ഉയരത്തില്‍ 64 അടി നീളത്തിലാണ് ഹനുമാന്റ നിര്‍മിതി. കൈലാസ പര്‍വതത്തെ കയ്യിലേന്തി ദിവ്യ ഔഷധവുമായി വരുന്ന രീതിയില്‍ ആണ് രൂപം നിര്‍മിച്ചിരിക്കുന്നത് .