ബിയർകുപ്പി ഉപയോച്ച് ആക്രമണം: ഒരാൾ പിടിയിൽ
1396881
Saturday, March 2, 2024 6:24 AM IST
പേരൂര്‍ക്കട: യുവാവിനെ ബിയര്‍കുപ്പി ഉപയോഗിച്ച് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാലാംപ്രതി അറസ്റ്റില്‍. വട്ടിയൂര്‍ക്കാവ് കുലശേഖരം തേരിവിള പുത്തന്‍വീട്ടില്‍ രാജീവ് (26) ആണ് അറസ്റ്റിലായത്.
കഴിഞ്ഞമാസം 26നായിരുന്നു സംഭവം. വട്ടിയൂര്‍ക്കാവ് സ്വദേശി ശംഭുവാണ് ആക്രമണത്തിന് ഇരയായത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു കാരണം. ശംഭുവിനെ രാജീവ് ഉള്‍പ്പെട്ട നാലംഗസംഘമാണ് ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ ചികിത്സ തേടി. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.