സപ്ലൈകോയ്ക്കു മുന്നിൽ കഞ്ഞിവച്ച് യൂത്ത് കോൺഗ്രസ്
1396139
Wednesday, February 28, 2024 5:50 AM IST
നേമം: സപ്ലൈകോയിലെ വിലക്കയറ്റത്തിനെതിരെയും സബ്സിഡി സാധനങ്ങളുടെ അപര്യാപ്തതയിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോവളം അസംബ്ലി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുന്നമൂട് സപ്ലൈക്കോയ്ക്കു മുന്നിൽ കഞ്ഞിയു കപ്പയുംവച്ചു പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി ആർ.ശിവകുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. അസംബ്ലി പ്രസിഡന്റ് ശരത് കോട്ടുകാൽ അധ്യക്ഷനായി.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബി.എസ്.സുബിജ, അഫ്സൽ ബാലരാമപുരം, ജില്ല വൈസ് പ്രസിഡന്റ് സുൽഫി ബാലരാമുപുരം, സെക്രട്ടറിമാരായ ജെ.ജെ.മുനീർ, സുജിത്ത് കോവളം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉച്ചക്കട സുരേഷ്, അസംബ്ലി വൈസ് പ്രസിഡന്റുമാരായ നൗഫൽ, നന്ദു ബി .പയറ്റുവിള, ഷിബു തേമ്പാമുട്ടം, മണ്ഡലം പ്രസിഡന്റ് വെള്ളായണി സമ്പത്ത് തുടങ്ങിയവർ പ്രസംഗിച്ചു.