കുമാരനാശാന്റെ സർവകലാശാല ശ്രീനാരായണഗുരു: വി. മധുസൂദനൻ നായർ
1394929
Friday, February 23, 2024 6:41 AM IST
തിരുവനന്തപുരം: കുമാരനാശാന്റെ സർവകലാശാല ശ്രീനാരായണഗുരു ആയിരുന്നുവെന്ന് കവി പ്രഫ. വി. മധുസൂദനൻ നായർ പറഞ്ഞു. കുമാരനാശാന്റെ ചരമശതാബ്ദിയോടനുബന്ധിച്ച് കേന്ദ്രസാഹിത്യ അക്കാദമിയും കേരള സർവകലാശാല കേരളപഠനവിഭാഗവും സംയുക്തമായി സംഘടിപ്പിച്ച സിന്പോസിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആശാൻകവിതയുടെ ആധാരഭൂമി അദ്വൈതമായിരുന്നു. അത് ഗുരുവിൽ നിന്നാണ് ആശാൻ സ്വായത്തമാക്കിയത്. അദ്വൈത ദർശനത്തിൽ ഉറച്ചു നിന്നുകൊണ്ടാണ് കവിതയിൽ ആശാൻ സ്നേഹത്തിന്റെ സാമ്രാജ്യം സൃഷ്ടിച്ചതെന്നും മധുസൂദനൻനായർ പറഞ്ഞു.
കേരളപഠനവിഭാഗം മേധാവി ഡോ. സി.ആർ. പ്രസാദ് അധ്യക്ഷനായി. കേരള സർവകലാശാല സെനറ്റ് അംഗം ഡോ. എസ്. നസീബ,് സാഹിത്യ വിമർശകൻ പ്രസന്നരാജൻ, ഇ.പി. രാജഗോപാലൻ, എ.ജി. ഒലീന, ഡോ.എ.എം.ഉണ്ണികൃഷ്ണൻ,ഡോ.ടി.കെ. സന്തോഷ് കുമാർ, കെ. സജീ വ് കുമാർ, ഡോ. അജയൻ പനയറ, ഡോ. എസ്. സുജ, ഡോ. കെ. എസ്. പ്രമോദ്, ഡോ. രമ്യ രാജൻ എന്നിവർ പ്രഭാഷണം നടത്തി.