കോടതി വളപ്പിൽ വിചാരണ പ്രതികൾ തമ്മിൽ ഏറ്റുമുട്ടി
1394087
Tuesday, February 20, 2024 4:01 AM IST
തിരുവനന്തപുരം: മണ്ണന്തല രഞ്ജിത്ത് വധക്കേസിലെ ഒന്നാം പ്രതി അന്പലമുക്ക് കൃഷ്ണകുമാർ മറ്റൊരു വിചാരണ തടവുകാരനെ കോടതി വളപ്പിൽ വച്ച് ആക്രമിച്ചു.
അഭിഭാഷകരുടെ കോടതി ബഹിഷ്കരണം കാരണം വിചാരണ നടക്കാതെ വന്നതിനാൽ ഇന്നലെ കോടതിയിൽ കൊണ്ടു വന്ന പ്രതികളെ ജയിലിലേക്കു തിരികെ കൊണ്ടുപോകുവാനായി പോലീസ് ബസിൽ കയറ്റുന്പോഴാണ് സംഭവം. കൃഷ്ണകുമാർ റോയി എന്ന മറ്റൊരു വിചാരണ തടവുകാരന്റെ കഴുത്തിൽ പരുക്കേൽപ്പിച്ചു. ഇതേത്തുടർന്ന് രക്തം വാർന്ന് നിന്ന റോയിയെ വഞ്ചിയൂർ പോലീസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചുതെങ്ങ് സ്വദേശി റിക്സനെ കൊലപ്പെടുത്തിയ കേസിൽ റോയ് ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. ജയിലിനുള്ളിൽ വച്ചു തന്നെ കൃഷ്ണകുമാറും റോയിയും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു ഇതിന്റെ തുടർച്ച ആയിട്ടാണ് ആക്രമണം നടന്നത്. പരിക്കേറ്റേ റോയിയെ പാർപ്പിച്ചിരുന്ന മുറിയിൽ നിന്നും ഇരുന്പ് കന്പി തുണ്ടുകൾ കണ്ടെടുത്തതിനെ തുടർന്ന് ജയിൽ അധികാരികളുടെ പരാതിയെ പൂജപ്പുര പോലീസ് റോയിക്കെതിരെ കേസ് എടുത്തു.
ഈ കേസിൽ ഇന്നലെ പ്രതിയെ അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ കൊണ്ടു വന്നപ്പോഴാണ് സംഭവം നടക്കുന്നത്. സംഭവവമായി ബന്ധപ്പെട്ട് വഞ്ചിയൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.