വാഹനാപകടത്തിൽ മരിച്ചു
1374521
Wednesday, November 29, 2023 11:10 PM IST
വെമ്പായം: ഇന്നലെ വൈകുന്നേരം വട്ടപ്പാറ മരുതൂരിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കൊഞ്ചിറ പാർവതി വിലാസത്തിൽ വാഴപ്പണയിൽ ബി.ഡി. ശ്രീകുമാറാണ് (60)അന്തരിച്ചു. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടു വളപ്പിൽ നടക്കും.
സിപിഐ കൊഞ്ചിറ ബ്രാഞ്ച് സെക്രട്ടറി, കൊഞ്ചിറ ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറി, കെറ്റിഎസി , സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: രശ്മി, മക്കൾ: അഭിജിത്,പാർവതി.