ട്രാന്‍സ്ഫോർമറിനു ചുവട്ടിൽ മാലിന്യനിക്ഷേപം
1339596
Sunday, October 1, 2023 4:48 AM IST
വെള്ളറട: കെഎസ്ഇബിയുടെ 11 കെവി ട്രാന്‍സ്ഫോർമറിനു ചുവട്ടിൽ മാലിന്യ നിക്ഷേപം. പനച്ചുമൂട് ജംഗ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്ഫോമര്‍ ചുവട്ടിലാണ് സംഭവം.
ചാക്കില്‍ കെട്ടിയ നിലയിലാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. ഇതേതുടർന്ന് ട്രാന്‍സ്ഫോർമറിൽ പണികള്‍ ചെയ്യുന്നതിന് കെഎസ്ഇബി ജീവനക്കാര്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
ട്രാൻസ്ഫോർമറിൽ ഫ്യൂസ് മാറ്റണമെങ്കില്‍ ആദ്യം മാലിന്യം മുഴുവനും മാറ്റേണ്ട ഗതികേടിലാണ് ഉദ്യോഗസ്ഥർ. അത്യാവശ്യഘട്ടങ്ങളില്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യാൻ പോലും സാധിക്കുന്നില്ല. മുമ്പും പലതവണ ഇവിടെ മാലിന്യനിക്ഷേപം നടന്നിരുന്നു.
കടുത്ത വെല്ലുവിളിയാണ് ഇതുമൂലമുണ്ടാകുന്നതെന്ന് കെഎസ്ഇബി ജീവനക്കാര്‍ പറയുന്നു. മാലിന്യം നിക്ഷേപിക്കാന്‍ സമീപത്ത് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും അതെല്ലാം ഒഴിവാക്കിയാണ് ട്രാന്‍സ്ഫോർമറിന് മുന്നിലെ മാലിന്യനിക്ഷേപം.