മകന്റെ ബൈക്കില്‍ സഞ്ചരിച്ച വീട്ടമ്മ ബസിനടില്പെട്ട് മരിച്ചു
1339456
Saturday, September 30, 2023 11:01 PM IST
വെള്ളറട: മകന്റെ ബൈക്കില്‍ സഞ്ചരിച്ച വീട്ടമ്മ കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വീണ് മരിച്ചു. മാരായമുട്ടം ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപമുള്ള വളവില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. പെരുങ്കടവിള പാല്‍ക്കുളങ്ങര ആങ്കോട് ചിലയില്കോണം പുഷ്പാഞ്ജലിയില്‍ ഉഷകുമാരി (56)യാണ് സംഭവസ്ഥലത്ത് മരണമടഞ്ഞത്.
നെയ്യാറ്റിന്‍കരയില്‍ നിന്ന് മകന് ആദര്‍ശിന്റെ ബൈക്കില്‍ പെരുങ്കടവിളയിലേക്ക് വരവെ നിയന്ത്രണം വിട്ട ബൈക്കിന്റെ പിന്നില്‍ നിന്ന് ഉഷ ബസിനടിലേക്ക് വീഴുകയായിരുന്നുവെന്ന് സിഐ പ്രസാദ് പറഞ്ഞു. മറുവശത്തേക്ക് തെറിച്ചുവീണ ആദര്‍ശിന് പരിക്കേറ്റില്ല. ബൈക്കിനും കേടുപാടുകളില്ല.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോലീസ് നടപടികള്‍ക്കുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അഞ്ജന,അഞ്ജലി എന്നിവരാണ് ഉഷകുമാരിയാണ് മറ്റുമക്കൾ. മരുമക്കള്‍: വിപിന്‍കുമാര്‍, മജിമാന്. മാരായമുട്ടം പോലീസ് കേസെടുത്തു.