ബൈബിൾ സൊസൈറ്റി വാർഷിക സമ്മേളനം
1337906
Sunday, September 24, 2023 12:22 AM IST
തിരുവനന്തപുരം: ബൈബിൾ സൊസൈറ്റി കേരള ഓക്സിലിയറിയുടെ 67-ാമത് വാർഷിക സമ്മേളനം കവടിയാർ സാൽവേഷൻ ആർമി ദേവാലയത്തിൽ നടത്തി. എല്ലാവരേയും കൂട്ടിയോജിപ്പിക്കുന്ന ശക്തിയാണ് ദൈവവചനമെന്നും ദൈവവചന ധ്യാനം ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുമെന്നും സമ്മേളനം ഉദ്ഘാടനംചെയ്ത ദേശീയ ജനറൽ സെക്രട്ടറി ഡോ. കവിത്തോ ജി. ഷിമോ പറഞ്ഞു. കേരള ഓക്സിലിയറി പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു.
ബിഷപ്പുമാരായ ഡോ. എബ്രഹാം മാർ പൗലോസ്, ഡോ. ഉമ്മൻ ജോർജ്, സാൽവേഷൻ ആർമി കേണൽ പി. ജോണ് വില്യം, റവ. എം. മോഹനൻ, റവ. ഡോ. സി.ഐ. ഡേവിഡ് ജോയ്, റവ. കെ.വൈ. ജേക്കബ്, ഫാ. ഡോ. റെജി മാത്യു, സ്റ്റാർലാ ലൂക്ക്, റവ. ജേക്കബ് ആന്റണി കൂടത്തിങ്കൽ, ജേക്കബ് ജോണ്, കേണൽ ഡാനിയേൽ ജെ. രാജ്, ഡോ. കോശി എം. ജോർജ്, ക്യാപ്റ്റൻ ജോമോൻ ജേക്കബ്, ബബിത സന്തോഷ്, എം.ജി. ജെയിംസ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തെ 150ൽ പരം ബ്രാഞ്ചുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. മികച്ച പ്രവർത്തനം നടത്തിയ ബ്രാഞ്ചുകൾക്ക് പുരസ്കാരങ്ങളും സമ്മാനിച്ചു.