വിശുദ്ധരുടെ തിരുശേഷിപ്പുകൾ വഹിച്ചുള്ള വാഹന പ്രയാണത്തിനു സമാപനം
1299539
Friday, June 2, 2023 11:38 PM IST
തിരുവനന്തപുരം: 110 ഓളം വിശുദ്ധരുടെ തിരുശേഷിപ്പുകൾ വഹിച്ചുകൊണ്ടുള്ള വാഹന പ്രയാണത്തിനു നാളെ തിരുവനന്തപുരത്തു സമാപനം. പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ സമാപന ആശീർവാദത്തോടെയാണ് പ്രയാണം സമാപിക്കുന്നത്. സമാപന ദിവസമായ നാളെ രാവിലെ ആറു മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ തിരുശേഷിപ്പുകൾ വണങ്ങുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
സിവില്‍
സര്‍വീസ്
കോഴ്സുകള്‍
തിരുവനന്തപുരം: പ്രഫ.എന്‍.കൃഷ്ണപിള്ള ഫൗണ്ടേഷനില്‍ സിവില്‍ സര്‍വീസ് (മലയാളം ഐച്ഛികം), സിവില്‍ സര്‍വീസ് ഫൗണ്ടേഷന്, മലയാളം സര്‍ട്ടിഫിക്കറ്റ്, മലയാളം ഡിപ്ലോമ എന്നീ കോഴ്സുകള്‍ 11ന് ആരംഭിക്കുന്നു. രണ്ടാം ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും മാത്രമാണ് ക്ലാസുകള്‍ . ഓരോ കോഴ്സിലും ഇരുപത്തഞ്ചു പേര്‍ക്കാണു പ്രവേശനം. ഫോൺ: 04712330338, 97780 80181.