കരിയർ സെമിനാർ സംഘടിപ്പിച്ചു
1283259
Saturday, April 1, 2023 11:16 PM IST
തിരുവനന്തപുരം: തിരുവനന്തപുരം ഫൊറോനയിലെ ഉദ്യോഗസ്ഥ കൂട്ടായ്മയുടെ ഹെൽപ്പ് ഡെസ്ക് ആയ ലൂർദ് ലാന്പയുടെ ആഭിമുഖ്യത്തിൽ കുറ്റിച്ചൽ ലൂർദ് മാതാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ കരിയർ സെമിനാർ സംഘടിപ്പിച്ചു.സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മികച്ച തൊഴിലവസരങ്ങൾ ഫലപ്രദമായി വിനിയോഗിച്ചാൽ വിദ്യാർഥികൾക്ക് നല്ല ഭാവിയിലേക്കു കടക്കാൻ കഴിയുമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത ലൂർദ് ഫൊറോന വികാരി ഫാ. മോർളി കൈതപ്പറന്പിൽ പറഞ്ഞു.
ലൂർദ് മാതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ബിജോയ് അറയ്ക്കൽ,ഫൊറോന സണ്‍ഡേ സ്കൂൾ ഡയറക്ടർ ഫാ. ജോംസി പുളിക്കപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു .ഐഡന്റിഫിക്കേഷൻ ഓഫ് കരിയർ പാത്തിൽ കേരള സർവകലാശാല കൊമേഴ്സ് വിഭാഗം ഡീൻ പ്രെഫ. സൈമണ്‍ തട്ടിലും സിവിൽ സർവീസ് അംബീഷ്യസ് കരിയറിൽ സിവിൽ സർവീസ് പരിശീലക ജ്യോതി രാധിക വിജയകുമാറും ക്ലാസ് നയിച്ചു.
ശാസ്ത്ര സാങ്കേതിക മേഖലകളിലെ തൊഴിലവസരങ്ങളിൽ സിഎസ്ഐആർ ശാസ്ത്രജ്ഞൻ ഡോ. ജോഷി ജോസഫും കേന്ദ്ര സംസ്ഥാന സർവീസ് മേഖലകളിലെ തൊഴിലവസരങ്ങളെക്കുറിച്ച് ഐഎംജി സെക്രട്ടറി ബോബി ആന്റണിയും ക്ലാസ് നയിച്ചു. വിവിധ സണ്‍ഡേ സ്കൂളുകളിൽ നിന്നായി 156 വിദ്യാർഥികൾ സെമിനാറിൽ പങ്കെടുത്തു .