ചട്ടന്പിസ്വാമി സമാധി ശതാബ്ദി ലോഗോ പ്രകാശനം ഇന്ന്
1281940
Wednesday, March 29, 2023 12:18 AM IST
തിരുവനന്തപുരം:ചട്ടന്പിസ്വാമി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സമാധി ശതാബ്ദി ലോഗോ പ്രകാശനം തൈക്കാട് ഭാരത് ഭവനിൽ ഇന്ന് നടക്കും. വൈകുന്നേരം അഞ്ചിന് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ലോഗോ പ്രകാശനം മന്ത്രി ആന്റണി രാജു നിർവഹിക്കും. സമിതി പ്രസിഡന്റ് രാജ്മോഹൻ അധ്യക്ഷത വഹിക്കും. വി.കെ. പ്രശാന്ത് എംഎൽഎ, മുൻ സ്പീക്കർ എം. വിജയകുമാർ, ഡോ. ജോർജ് ഓണക്കൂർ, ഡോ. എഴുമറ്റൂർ രാജരാജ വർമ, കരമന ജയൻ, രമേഷ് നാരായണൻ, വിനോദ് വൈശാഖി തുടങ്ങിയവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ സമിതി പ്രസിഡന്റ് ഡോ.ജി. രാജ്മോഹൻ, മുക്കംപാലമൂട് രാധാകൃഷ്ണൻ, ഡോ.ശ്രീവത്സൻ നന്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.
അഭയാർഥി കുടുംബ കഥയുമായി
"തുരുത്ത്' 31 ന് തിയേറ്ററിലെത്തും
തിരുവനന്തപുരം: അഭയാർത്ഥി കുടുംബത്തിന്റെ കഥ പറയുന്ന "തുരുത്ത്' സിനിമ 31 ന് തിയേറ്ററിലെത്തും. സുധീഷാണ് നായകൻ. കീർത്തി ശ്രീജിത്താണ് നായിക. കഥാരചനയും സംവിധാനവും നിർവഹിച്ചത് സുരേഷ് ഗോപാലാണ്. ഒഎൻവിയുടെ മകൻ രാജീവ് ആണ്സംഗീത സംവിധായകൻ. ഈ സിനിമയിലെ ഗാനത്തിന് ഒഎൻവിയുടെ ചെറുമകൾ അപർണ രാജീവിന് മികച്ച ഗായികക്കുള്ള ഫിലിം ക്രിട്ടിക്സ്, ജെ.സി. ഡാനിയേൽ അവാർഡുകൾ ലഭിച്ചു.പത്രസമ്മേളനത്തിൽ സംവിധായകൻ സുരേഷ് ഗോപാൽ, നടൻ സുധീഷ്, രാജീവ് ഒഎൻവി, അപർണ രാജീവ് തുടങ്ങിയവർ പങ്കെടുത്തു.