കുരിശിന്റെ വഴി നടത്തി
1281358
Sunday, March 26, 2023 11:05 PM IST
നെടുമങ്ങാട്: മലങ്കര കത്തോലിക്കാ സഭ നെടുമങ്ങാട് വൈദിക ജില്ലയുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി നടത്തി. വൈദിക ജില്ലയിലെ 29 ദേവാലയങ്ങളിലെ വിശ്വാസ സമൂഹത്തെയും ചേർത്ത് നെടുമങ്ങാട് വിശുദ്ധ ജറോം ദേവാലയത്തിൽ നിന്നും ആരംഭിച്ച് വെള്ളൂർക്കോണം ലാ സലേത്ത് മാതാ ദേവാലയം വരെ നടത്തിയ കുരിശിന്റെ വഴിക്ക് ജില്ലാ വികാരി റവ.ഡോ.തോമസ് പ്രമോദ് ഒഐസി നേതൃത്വം നൽകി. തുടർന്നു നടന്ന സമ്മേളനത്തിൽ തിരുവനന്തപുരം മേജർ അതിരൂപതാ വികാരി ജനറാൾ മോണ്.തോമസ് കയ്യാലയ്ക്കൽ സന്ദേശം നൽകി. വൈദിക ജില്ലാ വികാരി റവ. ഡോ. തോമസ് പ്രമോദ് ഒഐസി, പാസ്റ്ററൽ കൗണ്സിൽ സെക്രട്ടറി രഞ്ജിത്ത് കോഴിയോട് എന്നിവർ പ്രസംഗിച്ചു.തിരുവനന്തപുരം മേജർ അതിരൂപതയുടെ പുതിയ വികാരി ജനറാളായി ചുമതലയേറ്റ മോണ്.ഡോ. തോമസ് കയ്യാലയ്ക്കലിനു ജില്ലയുടെ ഉപഹാരം ഫാ. കോശി, സൈമണ് നെടുമങ്ങാട് എന്നിവർ ചേർന്ന് നൽകി. ഫാ. അരുണ് ഏറത്ത്, ഉഷാ രാജൻ നെടുമങ്ങാട് എന്നിവർ നേതൃത്വം നൽകി.