ഡോ. ബെന്നറ്റ് എബ്രഹാമിനെ ജീവനക്കാര്‍ അനുമോദിച്ചു
1280367
Thursday, March 23, 2023 11:47 PM IST
വെള്ളറട: സ്വാശ്രയ മേഖലയിലെ മികച്ച മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനമായി വേള്‍ഡ് എഡ്യൂക്കേഷന്‍ കോണ്‍ഗ്രസ് ഇന്ത്യ ചാപ്റ്ററിന്റെ കേരള ലീഡര്‍ഷിപ്പ് അവാര്‍ഡ് ലഭിച്ച ഡോ. ജെ. ബെന്നറ്റ് ഏബ്രഹാമിനെ ജീവനക്കാര്‍ അനുമോദിച്ചു. ഡോ. സോമര്‍ സിഎസ്ഐ മെഡിക്കല്‍ കോളജിനെ ദേശീയതലത്തില്‍ ശ്രദ്ധേയമാക്കിയതിനു ഡോ. ബെന്നറ്റ് നല്കിയ സേവന നേതൃത്വ മികവിനാണ് ഈ പുരസ്കാരം ലഭിച്ചത്.
കുന്നത്തുകാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റെ ജി. കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ സിഎസ്ഐ ദക്ഷിണകേരള മഹായിടവക സെക്രട്ടറി ഡോ. ടി.ടി. പ്രവീണ്‍ മുഖ്യപ്രഭാഷണവും ഉപഹാര സമര്‍പ്പണവും നടത്തി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അനുഷ മെര്ലിന്, മഹായിടവക മെഡിക്കല്‍ മിഷന് സെക്രട്ടറി ഡോ.പി സ്റ്റാന്‍ലി ജോണ്‍സ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.എസ്. ബാബുരാജ്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ആടുമങ്ങാട് വിജയന് തുടങ്ങി വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ പ്രതിനിധികള്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.