ഉത്സവത്തിനിടെ ആക്രമണം: രണ്ടു പേർക്ക് പരിക്ക്
1279464
Monday, March 20, 2023 11:31 PM IST
കാട്ടാക്കട : ഉത്സവത്തിനിടെ ക്ഷേത്രഭാരവാഹികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്. മണ്ണടിക്കോണം മുത്താരമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുണ്ടായ ആക്രമണത്തിൽ ക്ഷേത്ര ഭരണസമിതിയംഗം ഗോപൻ, ഉത്സവകമ്മിറ്റി അംഗമായ രാജേഷ് എന്നിർക്കാണ് പരിക്കേറ്റത്.
ഉത്സവത്തോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന അലങ്കാര ദീപങ്ങൾ ക്ഷേത്രത്തിലെത്തിയ മൂന്നംഗ സംഘം തല്ലി തകർക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തടയാൻ ചെന്ന ഇവർക്ക് നേരെ മൂന്നംഗ സംഘം വാൾ വീശി ഭീതിപരത്തി.ഇതിനിടെയാണ് ഇവർക്ക് പരിക്ക് പറ്റിയത്. മാറനല്ലൂർ പോലീസ് സ്ഥലത്തെിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. പോലീസ് കേസെടുത്തു.