ബജറ്റിനെ സ്വാഗതം ചെയ്ത് ഡോക്യുമെന്റ് റൈറ്റേഴ്സ് യൂണിയൻ
1264623
Friday, February 3, 2023 11:53 PM IST
തിരുവനന്തപുരം: പാട്ട ആധാരങ്ങൾക്ക് രജിസ്ട്രേഷൻ ഫീസ് ഗണ്യമായി കുറച്ചത് വ്യാപാര വ്യവസായ മേഖലയെ സംബന്ധിച്ച് ഗുണപരമാണെന്നെന്നും അതിനാൽ ബജറ്റിനെ സ്വാഗതം ചെയ്യുന്നതായും ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് യൂണിയൻ. ഭാരവാഹികൾ പറഞ്ഞു.ഫ്ലാറ്റ് ആധാരങ്ങൾക്ക് കഴിഞ്ഞ അഞ്ച് ബജറ്റിലും സ്റ്റാമ്പ് ഡ്യൂട്ടി വർധനവ് വരുത്തിയിരുന്നില്ല. രണ്ട് ശതമാനം വർധിക്കുമ്പോഴും മറ്റ് കെട്ടിടങ്ങളെക്കാൾ ഒരു ശതമാനം കുറവിലാണ് ഫ്ലാറ്റുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് സംബന്ധിച്ച ബജറ്റ് നിർദ്ദേശം ഉണ്ടായിട്ടുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു.ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിക്കാനുള്ള നീക്കം റിയൽ എസ്റ്റേറ്റ് മേഖലയെ മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ആധാരം എഴുത്ത് തൊഴിലാളി യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
യൂണിയന് പ്രസിഡന്റ് എസ്. പുഷ്പലത, വര്‍ക്കിംഗ് പ്രസിഡന്റ് ആനയറ ആര്.കെ. ജയന്, ജനറല്‍ സെക്രട്ടറി എ.വി. രാജേഷ്, ശിവപ്രകാശ്, എസ്. വിനോദ് ചിത്ത്, സുധാകരന് കളത്തില്‍ , ചിതറ സുകുമാരപിള്ള, റസൂല്‍ മാനന്തവാടി, നേമം കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.