പൂര്വ വിദ്യാര്ഥികള് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി
1264369
Thursday, February 2, 2023 11:43 PM IST
നെടുമങ്ങാട്: മാണിക്കപുരം സെന്റ് തെരേസാസ് യുപി സ്കൂള് ലൈബ്രറിയിലേക്ക് 1997 കാല ഘട്ടത്തിലെ പൂര്വ വിദ്യാര്ഥികള് ശേഖരിച്ച പുസ്തകങ്ങള് കൈമാറി. രണ്ടുമാസംകൊണ്ട് 40 പേര് ശേഖരിച്ച 400പുസ്തകങ്ങളാണു കഴിഞ്ഞദിവസം കുട്ടികള്ക്ക് കൈമാറിയത്.
സെപ്റ്റംബര് മാസത്തില് ഈ കൂട്ടായ്മ വിദ്യാലയത്തിലെ മുതിര്ന്ന അധ്യാപകരെ ആദരിച്ചിരിരുന്നു. ഈ ചടങ്ങിലായിരുന്നു സ്കൂള് അധികൃതര് കുട്ടികളുടെ അധിക വായനയ്ക്ക് പുസ്തകം എന്ന ആശയം പങ്കുവച്ചത്. കഥ, കവിത, ലേഖനങ്ങള്, ജീവചരിത്രക്കുറിപ്പുകള് തുടങ്ങി വിവിധ മേഖലകളിലായി നാന്നൂറോളം പുസ്തകങ്ങള് പൂർവ വിദ്യാർഥി സംഗമത്തിന്റെ പ്രസിഡന്റ് സതീഷ്കുമാര്, ജനറൽ സെക്രട്ടറി സനല്കുമാര്, ഖജാന്ജി ജിതിന് എന്നിവര് ചേര്ന്നു വിദ്യാര്ഥി പ്രതിനിധിക്കു കൈമാറി.
ചടങ്ങില് പ്രഥമാധ്യാപകന് ജി. ജോസ്, പിടിഎ പ്രസിഡന്റ് ജയരാജ്, ലാലു അലക്സ്, പ്രസാദ്, സ്കൂള് അധ്യാപകര് എന്നി വർ പ്രസംഗിച്ചു.